ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ യു.പി.എസ്.സി. ഉദ്യോഗാർഥികൾക്ക് സിവിൽസർവീസ് പരീക്ഷയ്ക്ക് ഒരവസരം കൂടി നൽകണമെന്ന ഹർജി തീർപ്പാക്കുംവരെ 2021-ലേക്കുള്ള വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ജസ്റ്റിസ് എ.എം. ഖാൻവിൽകാർ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുന്നതിനോടു യോജിപ്പില്ലെന്ന് കേന്ദ്രം കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
2020-ലെ അവസാന അവസരം കോവിഡ് സാഹചര്യത്തിൽ ഉപയോഗിക്കാനാകാത്തവർക്ക് ഒരവസരം കൂടി നൽകണമെന്നായിരുന്നു സിവിൽ സർവീസ് ഉദ്യോഗാർഥിയായ രചനയുടെ ഹർജിയിലെ ആവശ്യം.