ഹൈദരാബാദ്: ഭാരത് ബയോടെകിന്റെ പങ്കാളിത്തത്തോടെ ചിക്കുൻ ഗുനിയ വാക്സിന്റെ (ബി.ബി.വി. 87) രണ്ട്, മൂന്ന് ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ കോസ്റ്ററീക്കയിൽ ആരംഭിച്ചതായി ഇന്റർനാഷണൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ഐ.) അറിയിച്ചു.

അഞ്ചു രാജ്യങ്ങളിലെ ഒമ്പതു കേന്ദ്രങ്ങളിലായി പരീക്ഷണം പുരോഗമിക്കുകയാണ്. വാക്സിന്റെ പ്രീ-ക്ലിനിക്കൽ പഠനങ്ങൾ പൂർത്തിയായി. ഇന്ത്യയിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിന് രോഗപ്രതിരോധശേഷിയുള്ളതായി കണ്ടെത്തിയിരുന്നു.

കോസ്റ്ററീക്കയിലെ ക്ലിനിക്ക സാൻ അഗസ്റ്റിനിലെ പരീക്ഷണത്തിനു പുറമേ, പാനമയിലും കൊളംബിയയിലും 2021 സെപ്റ്റംബറോടെ പരീക്ഷണങ്ങൾ ആരംഭിക്കും. ഇതിനുശേഷം തായ്‌ലാൻഡിലും ഗ്വാട്ടിമാലയിലും തുടങ്ങും.

രോഗപ്രതിരോധ ശേഷിയില്ലാത്തവർ, ഗർഭിണികൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക്‌ വാക്സിൻ സ്വീകരിക്കാം.