ചെന്നൈ: തമിഴ്‌നാട്ടിൽ എം.എൽ.എ. മാർക്കും എം.പി. മാർക്കുമെതിരേ നിലവിലുള്ളത് 380 കേസുകൾ. 36 കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളാണിവ. രാജ്യത്ത് എം.എൽ.എ.മാർക്കും എം.പി. മാർക്കും എതിരേയുള്ള കേസുകളുടെ തത്‌‌സ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്തെ 122 എം.പി., എം.എൽ.എ.മാർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി.) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 163 പേർ സി.ബി.ഐ. കേസുകൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.