ഭവാനിപട്‌ന(ഒഡിഷ): ഭാര്യയുടെ മരണത്തിൽ മനംനൊന്ത് വയോധികൻ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു. ഒഡിഷയിലെ കാലഹണ്ടി ജില്ലയിലെ ഗോലമുണ്ട സിയാൽ ജോഡി ഗ്രാമത്തിലാണ് സംഭവം. നിലമണി സബർ(65) ആണ് ഭാര്യ റായ്ബാരിയുടെ (60) കത്തുന്ന ചിതയിലേക്ക് എടുത്തുചാടിയത്.

സംസ്കാരച്ചടങ്ങിനിടെ മക്കളും ബന്ധുക്കളും അടുത്തുള്ള കുളത്തിൽ കുളിക്കാൻപോയ സമയത്ത് ചിതയിലേക്ക് ചാടിയ സബർ തത്ക്ഷണം മരിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്തതായി കെഗാവ് പോലീസ് ‌ഇൻസ്പെക്ടർ ഇൻ ചാർജ് ദാമു പരജ പറഞ്ഞു.