മുംബൈ: നാരായൺ റാണെയുടെ ഭാഷ തെരുവു ഗുണ്ടയുടേതാണെന്ന് ശിവസേന. മോദിക്കെതിരേയാണ് റാണെ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നതെങ്കിൽ ജയിലിൽ നിന്നിറങ്ങില്ലെന്നും സാമ്‌ന മുഖപ്രസംഗം വ്യക്തമാക്കുന്നു. റാണെ തുള വീണ ബലൂൺ ആണെന്നും അത് ബി.ജെ.പി. ഊതിവീർപ്പിക്കുകയാണെന്നും ശിവസേന പരിഹസിച്ചു. താനൊരു സാധാരണമനുഷ്യനാണെന്ന് തോന്നുന്നുണ്ടോയെന്ന് റാണെ തന്നെ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശിവസേന, റാണെ തുള വീണ ബലൂൺ ആണോ അതോ തവളയാണോ എന്നും ചോദിച്ചു.