ന്യൂഡൽഹി: മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ബോധവത്കരണത്തിനായി ദേശീയതലത്തിൽ ‘സേവ് ദ പീപ്പിൾ’ പ്രചാരണം നടത്തുമെന്ന് സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദപ്രസ്ഥാനങ്ങളുടെ അജൻഡകളെക്കുറിച്ച് ചില രാഷ്ട്രീയപ്പാർട്ടികൾ ഇതിനോടകം പങ്കുവെച്ച ആശങ്കകൾ ഗൗരവമേറിയതാണെന്നും ലെയ്റ്റി കൗൺസിൽ ചൂണ്ടിക്കാട്ടി.

ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് ബോധവത്കരണപരിപാടികൾ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ടാബ്ലോകൾ, സെമിനാറുകൾ, ചർച്ചകൾ, കുടുംബസന്ദർശനങ്ങൾ, പ്രാദേശിക തലങ്ങളിലുള്ള ജനകീയക്കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കും.