ന്യൂഡൽഹി: ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 15,906 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേർ മരിച്ചു. 1,73,728 പേരാണ് ചികിത്സയിലുള്ളത്. 98.17 ശതമാനമാണ് രോഗമുക്തിനിരക്ക്. 1.19 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. കേന്ദ്രാരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ രാജ്യത്ത് ഇതുവരെ 3,41,75,468 പേർക്കാണ് രോഗം ബാധിച്ചത്. 4,54,269 പേർ മരിച്ചു.