ഹൈദരാബാദ്: കിസാൻ ക്രെഡിറ്റ് കാർഡിന്റെ (കെ.സി.സി.) പ്രയോജനം മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കുന്നതിനുള്ള നപടിക്രമങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ. മുരുഗൻ അറിയിച്ചു. കർഷകർക്കു മാത്രമാണ് ഇപ്പോൾ കെ.സി.സി.യുള്ളത്.

സമുദ്രോത്പന്ന കയറ്റുമതി കൂട്ടാനും അഞ്ച്‌ മീൻപിടിത്ത തുറമുഖങ്ങൾ അന്താരാഷ്ട്രനിലവാരത്തിലുള്ളതാക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. തമിഴ്നാട്ടിൽ കടൽപ്പായൽ വളർത്താനുള്ള സീവീഡ് പാർക്ക്‌ സ്ഥാപിക്കുമെന്നും ഇത്തരം പാർക്കുകൾ രാജ്യത്തുടനീളം വരുമെന്നും അദ്ദേഹം പറഞ്ഞു.