ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 26-ന് നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.

17 സംസ്ഥാനങ്ങളിൽ ഒഴിവുള്ള 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും 37 സ്ഥാനാർഥികളെ ഇതിനകം എതിരില്ലാതെ തിരഞ്ഞെടുത്തിട്ടുണ്ട്. ബാക്കി 18 സീറ്റുകളിലേക്കുള്ള തിഞ്ഞെടുപ്പ് എന്നു നടത്തണമെന്ന കാര്യം കൊറോണ നിയന്ത്രണത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.