ന്യൂഡൽഹി: കൊറോണ വൈറസ് പരിശോധനയ്ക്ക് രണ്ട് സർക്കാർ ലാബുകൾകൂടി കേരളത്തിൽ പ്രവർത്തനസജ്ജമായി. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി എന്നിവയാണ് പ്രവർത്തനത്തിനു തയ്യാറായത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ലാബുകളുടെ എണ്ണം എട്ടായി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ആലപ്പുഴ, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്, ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നിലവിൽ പരിശോധനയുള്ളത്.