അഹമ്മദാബാദ്: സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പേര് മോദി സ്റ്റേഡിയമെന്നാക്കിയത് പട്ടേലിനെ അപമാനിക്കലാണെന്ന് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഹാർദിക് പട്ടേൽ. പട്ടേലിന്റെ പേരിൽ വോട്ടു തേടിയവർ അദ്ദേഹത്തെ അവഹേളിക്കുകയാണെന്നും ഇവരോട് ഗുജറാത്ത് ജനത പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.