ഹൈദരാബാദ്: പതിനൊന്ന് മാസത്തിനുശേഷം തെലങ്കാനയിൽ ആറുമുതൽ എട്ടുവരെയുള്ള ക്ളാസുകൾ തുറന്നു. സംസ്ഥാനത്ത് ഒൻപതിനു മുകളിലേക്കുള്ള ക്ളാസുകൾ ഈ മാസം ഒന്നിനാണ് ആരംഭിച്ചത്. മാർച്ച് ഒന്നിനുശേഷം ക്ളാസുകൾ ആരംഭിക്കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്.

ഏകദേശം 17.24 വിദ്യാർഥികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതായാണ് കണക്ക്. ഒന്നു മുതൽ പതിനൊന്നുവരെ ക്ലാസ്സുകൾക്ക് കൊല്ലപ്പരീക്ഷ നടത്തുമെന്നും എല്ലാവരേയും അടുത്ത ക്ലാസ്സിലേക്ക് ജയിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് സ്കൂളുകൾ അടച്ചത്.