അഹമ്മദാബാദ്: തലപ്പാവ് ധരിച്ച് വിവാഹഘോഷയാത്ര നടത്തിയതിന് ദളിതർക്കുനേരെ കല്ലേറ്. ആരവല്ലി ജില്ലയിലെ ബയാദിനടുത്ത് ലിഞ്ച് ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലൂടെ ഡിജെ മ്യൂസിക് സിസ്റ്റം വെച്ചും തലപ്പാവ് ധരിച്ചും ഘോഷയാത്ര നടത്തുന്നതിനെ രജപുത്രർ ചോദ്യം ചെയ്തു. തുടർന്ന് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. ഒമ്പതു പേർക്കെതിരേ അമ്പാലിയാര പോലീസ് കേസെടുത്തു.