കൊൽക്കത്ത: അന്താരാഷ്ട്ര അതിർത്തിയിലൂടെ ബംഗ്ളാദേശിലേക്ക് കാലികളെ കടത്തിയ കേസിൽ തൃണമൂൽ യുവനേതാവിനെതിരേ സി.ബി.ഐ. കുറ്റപത്രം. അസൻസോളിലെ പ്രത്യേക സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് തൃണമൂൽ യുവവിഭാഗം ജനറൽ സെക്രട്ടറി ബിനയ് മിശ്രയുടെ പേര് ഉൾപ്പെടുത്തിയത്.

ബിനയ് ഒളിവിലാണ്. രാജ്യം വിട്ടതായും സംശയിക്കപ്പെടുന്നുണ്ട്. വ്യാപാരി ഇനാമുൾ ഹഖ്, ബി.എസ്.എഫ്. കമാൻഡന്റ് സതീഷ് കുമാർ തുടങ്ങിയവരാണ് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ പ്രധാന പ്രതികൾ.