ശ്രീനഗർ: തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശ്രീഗുഫ്വാര മേഖലയിലെ ഷാഗുൽ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്.