ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത തിങ്കളാഴ്ചത്തെ ഭാരതബന്ദിൽ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷനും പങ്കെടുക്കും. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.സി.ടി.യു.സി. ഉൾപ്പെടെയുള്ള 11 പ്രതിപക്ഷ തൊഴിലാളിസംഘടനകളും സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും കോൺഗ്രസും ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദ് സാരമായി ബാധിക്കാനാണ് സാധ്യത. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്. സമാധാനപരമായ പ്രതിഷേധങ്ങളും പരിപാടികളുമാണ് നടത്തുകയെന്നും കിസാൻ മോർച്ച വ്യക്തമാക്കി.