ന്യൂഡൽഹി: ആനന്ദ ബസാർ ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിന്റെ എഡിറ്റർ എമരിറ്റസും വൈസ് ചെയർമാനുമായ അവീക് സർക്കാരിനെ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ.) ചെയർമാനായി വീണ്ടും തിരഞ്ഞെടുത്തു. രണ്ടുവർഷമാണ് കാലാവധി. പി.ടി.ഐ.യുടെ ഡയറക്ടർ ബോർഡാണ് തിരഞ്ഞെടുപ്പ് നടത്തിയത്. രണ്ടുവർഷമാണ് കാലാവധി.

ഡെക്കാൻ ഹെറൾഡ്, പ്രജാവാണി ഡയറക്ടർ കെ.എൻ. ശാന്ത് കുമാറാണ് വൈസ് ചെയർമാൻ.

എം.വി ശ്രേയാംസ് കുമാർ (മാതൃഭൂമി), റിയാദ് മാത്യു (മലയാള മനോരമ), വിനീത് ജെയിൻ (ടൈംസ് ഓഫ് ഇന്ത്യ), എൻ. രവി (ദി ഹിന്ദു), വിവേക് ഗോയങ്ക (എക്സ്പ്രസ് ഗ്രൂപ്പ്), മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗ്രൻ), ആർ. ലക്ഷ്മിപതി (ദിനമലർ), ഹോർമുസ്ജി.എൻ. കാമ (ബോംബെ സമാചാർ), പ്രവീൺ സോമേശ്വർ (ഹിന്ദുസ്ഥാൻ ടൈംസ്), വിജയ് കുമാർ ചോപ്ര (പഞ്ചാബ് കേസരി), സാമ്പത്തിക വിദഗ്ധൻ പ്രൊഫ. ദീപക് നയ്യാർ, മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ, ബിസിനസ് സ്റ്റാൻഡേർഡ് മുൻ ചെയർമാൻ ടി.എൻ. നൈനാൻ, ടാറ്റ സൺസ് മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ഗോപാലകൃഷ്ണൻ എന്നിവർ പി.ടി.ഐ. ബോർഡ് അംഗങ്ങളാണ്.