ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനു പിന്നാലെ പ്രശാന്ത് കിഷോറും ശരദ് പവാറും വീണ്ടും കൂടിക്കാഴ്ച നടത്തി. പവാറിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ഇവർ തമ്മിൽ അടുത്തിടെ നടത്തുന്ന മൂന്നാം കൂടിക്കാഴ്ചയാണിത്.

ഈമാസം 11-ന് മുംബൈയിലും തിങ്കളാഴ്ച ഡൽഹിയിലും ഇരുവരും യോഗം ചേർന്നിരുന്നു. കഴിഞ്ഞദിവസം പവാറിന്റെ വസതിയിൽ കോൺഗ്രസിതര പ്രതിപക്ഷപാർട്ടികളുടെ യോഗം വിളിച്ചിരുന്നു. എട്ട് പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. സി.പി.എം, സി.പി.ഐ., തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, ആർ.എൽ.ഡി. എന്നിവ യോഗത്തിനെത്തി.