ന്യൂഡൽഹി: രാജ്യത്ത് ബുധനാഴ്ച പുതിയതായി 42,640 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,43,194 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.67 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,358 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,90,660 ആയി. 68,817 പേർക്ക് രോഗം ഭേദമായി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്ച 54.24 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. രാജ്യത്ത് ആകെ 29,46,39,511 ഡോസ് വാക്സിൻ വിതരണം ചെയ്തു.