ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ ആകാശ് മിസൈൽ (ആകാശ് എൻ.‌ജി.) വെള്ളിയാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോർ തീരത്തുനിന്ന് രണ്ടുദിവസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് മിസൈലിന്റെ പരീക്ഷണം നടത്തുന്നത്. ഉപരിതല ആകാശവേധ മിസൈലിന് ഏതു പ്രതികൂല കാലാവസ്ഥയിലും 30 കലോമീറ്റർ ദൂരപരിധിയിൽ ആക്രമണം നടത്താൻ കഴിയുമെന്ന് ഡി.‌ആർ.‌ഡി.‌ഒ. പറഞ്ഞു. മിസൈൽ പരീക്ഷണത്തിന് നേതൃത്വം കൊടുത്ത ഡി.ആർ.ഡി.ഒ., ബി.ഡി.എൽ., ഭെൽ, ഇന്ത്യൻ വ്യോമസേന എന്നിവരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

ഡി.ആർ.ഡി.ഒ. ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു.