ന്യൂഡൽഹി: ബി.ജെ.പി. നേതാക്കൾക്കെതിരായ എഫ്.ഐ.ആർ. സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ ചത്തീസ്ഗഢ് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.

രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ‘ടൂൾകിറ്റ്’ തയ്യാറാക്കിയെന്ന് ട്വീറ്റ് ചെയ്തതിന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ഡോ. രമൺ സിങ്, വക്താവ് സാംബിത് പത്ര എന്നിവർക്കെതിരായ എഫ്.ഐ.ആറാണ് ചത്തീസ്ഗഢ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നും ഇതുസംബന്ധിച്ച മുഖ്യ കേസ് ഹൈക്കോടതി വേഗം തീർപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.