ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളിൽ പങ്കെടുത്ത മേജർ ജനറൽ (റിട്ട.) ആർ.എൻ. ചിബ്ബെർ (86) ശനിയാഴ്ച അന്തരിച്ചു. ജമ്മുവിലെ കലുചക്കിലെ വസതിയിലായിരുന്നു അന്ത്യം. പൂർണ സൈനികബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
1934 സെപ്റ്റംബർ 23-ന് ജനിച്ച ചിബ്ബെർ, എട്ട് ജാട്ട് റെജിമെന്റ് കമാൻഡറായും സേവനംചെയ്തിട്ടുണ്ട്. 1962, 1965, 1971 വർഷങ്ങളിൽ നടന്ന യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് വിശേഷ്ടസേവാ മെഡൽ ലഭിച്ചിട്ടുണ്ട്.