ഗുവാഹാട്ടി: കോവിഡ് ബാധിച്ച് ആശുപത്രിയിലായ അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എങ്കിലും അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഗുവാഹാട്ടി മെഡിക്കൽ കോളേജ് സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. 84-കാരനായ ഗൊഗോയിയെ ഈ മാസം ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.