കൊൽക്കത്ത: സ്ഥാനാർഥികൾ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് വേണ്ടിവന്ന ഉപതിരഞ്ഞെടുപ്പുകൾ മേയ് 13-ൽനിന്ന് 16-ലേക്ക് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. റംസാൻ ആഘോഷങ്ങൾ കണക്കിലെടുത്താണിത്. വോട്ടെണ്ണൽ മേയ് 19-ന് നടക്കും. മുർഷിദാബാദ് ജില്ലയിലെ സമശേർഗഞ്ച്, ജംഗിപ്പുർ മണ്ഡലങ്ങളിലാണ് സംയുക്ത മുന്നണി സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പുമാറ്റിയത്.