ജമ്മു: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു ജവാന് വീരമൃത്യു. കരസേനയിലെ 10 ജെ.എ.കെ. റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിങ്ങാണ് കൊല്ലപ്പെട്ടത്.
കൃഷ്ണഘട്ടി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താൻ
ആക്രമണം നടത്തിയത്. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.