ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നിലവിൽ 1,92,308 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗബാധിതരുടെ 1.81 ശതമാനം മാത്രമാണ്. രോഗികളിൽ 73 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്.

ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും (6,815) രോഗമുക്തരുമുള്ളത്( 7,364 ) കേരളത്തിലാണ്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. വ്യാഴാഴ്ച രാവിലത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ 15,223 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 10,265,706 പേർ രോഗമുക്തി നേടി. 151 പേർകൂടി മരിച്ചതോടെ സർക്കാർ കണക്കിൽ മരണസംഖ്യ 1,52,869 ആയി.