ന്യൂഡൽഹി: കോവിഡ് വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും കുത്തിവെപ്പെടുക്കുന്നതു വഴി രോഗം വരാതിരിക്കാനും മറ്റുള്ളവരിലേക്കു പകർത്താതിരിക്കാനും അതുവഴി കുറച്ചുകാലംകൊണ്ട് രോഗം ഇല്ലാതാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിക്കുന്നുണ്ടെന്നും എന്നാൽ, രാഷ്ട്രീയ അജൻഡകളുടെ പേരിൽ വാക്സിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അസത്യത്തിന്റെയും തെറ്റായ വിവരങ്ങളുടെ പ്രചാരണങ്ങളെയും ചെറുക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഈ അസത്യങ്ങൾ അവസാനിപ്പിക്കാം’’ -മന്ത്രി കൂട്ടിച്ചേർത്തു.