ന്യൂഡൽഹി: ഐ.സി.എസ്.ഇ. ഐ.എസ്‌.സി. ഒന്നാംവർഷത്തിലെ ആദ്യ സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചതായി കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്(സി.ഐ.എസ്.സി.ഇ) അറിയിച്ചു. നവംബർ 15-ന് പരീക്ഷകൾ ആരംഭിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.