ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ അജ്ഞാതഭീകരനെ സുരക്ഷാസേന ശനിയാഴ്ച ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഷ്മുജി മേഖല വളഞ്ഞ് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു.

ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടലുണ്ടായി. മരിച്ചയാൾ ഏതു ഭീകരസംഘടനയിൽപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.