ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ( യു.പി.ഐ) ആപ്പുകൾ ഇന്ത്യൻ പൗരൻമാരുടെ വിവരങ്ങൾ ചോർത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി. നൽകിയ ഹർജി ഈമാസം 23-നു കേൾക്കുമെന്ന് സുപ്രീംകോടതി.

പൗരന്മാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാർഗരേഖയുണ്ടാക്കാൻ റിസർവ് ബാങ്കിനു നിർദേശം നൽകണമെന്നാണ് അഡ്വ. ശ്രീറാം പറക്കാട്ട് വഴി ബിനോയ് വിശ്വം ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം. ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നേരത്തേ കേന്ദ്ര സർക്കാരിനും ഗൂഗിൾ, ആമസോൺ, ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവയ്ക്കും നോട്ടീസയച്ചിരുന്നു.