ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് കോൺഗ്രസ്. കശ്മീരുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷിയോഗത്തിന് മുന്നോടിയായാണ് പാർട്ടി വക്താവ് രൺദീപ് സുർജേവാലയുടെ പ്രതികരണം.

24-നാണ് മോദി സർവകക്ഷിയോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ പാർട്ടി പങ്കെടുക്കുമോ എന്നത് സുർജേവാല വ്യക്തമാക്കിയില്ല.