ന്യൂഡൽഹി: ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 58,419 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 81 ദിവസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 1576 പേർ മരിച്ചു.

ഇതോടെ ആകെ മരണം 3,86,713 ആയി. ആകെ 2,98,81,965 പേർക്കാണ് രോഗം ബാധിച്ചത്. 7,29,243 പേർ ചികിത്സയിലുണ്ട്. 3.22 ശതമാനമാണ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്. 96.27 ശതമാനമാണ് രോഗമുക്തി നിരക്ക്.