ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെ അവകാശങ്ങൾക്കായി പോരാടുന്ന മുപ്പതോളം സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും കത്തെഴുതി. ഏകതാ ആൻഡ് ശർമ ഫൗണ്ടേഷൻ, നാഷണൽ സെൻറർ ഫോർ പ്രൊമോഷൻ ഓഫ് എംപ്ലോയ്‌മെന്റ് ഫോർ ഡിസേബിൾഡ് പീപ്പിൾ എന്നിവടയക്കമുള്ള സംഘടനകളാണ് കത്തെഴുതിയത്.
സമയക്രമം ഉടൻ അറിയിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. മഹാമാരിക്കാലത്ത് ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽ കഴിയുന്നവരാണ് ഭിന്നശേഷിക്കാരെന്നും പരസഹായം വേണ്ടതിനാൽ സാമൂഹിക അകലം തങ്ങൾക്ക് സാധ്യമല്ലെന്നും ഏകതാ സഹസ്ഥാപകൻ രാജീവ് രാജൻ പറഞ്ഞു.