ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തിൽ പുതുച്ചേരിയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ.

രാത്രി എട്ടുമണിയോടെ ഹോട്ടലുകൾ അടയ്ക്കും. പത്തുമണിവരെ പാർസൽഭക്ഷണം മാത്രം നൽകും. വൈകീട്ട് അഞ്ചുമുതൽ ബീച്ച് റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. പുതുച്ചേരിയിൽമാത്രം ഇതു വരെ കോവിഡ് ബാധിച്ച് 572 പേരാണ് മരിച്ചത്.

പുതുച്ചേരിയുടെ ഭാഗമായ കാരൈക്കലിൽ 84-ഉം യാനത്ത് 45- ഉം മാഹിയിൽ 12- ഉം മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ പുതുച്ചേരിയിൽ 4500- ലധികം കോവിഡ് രോഗികളുണ്ട്. ഇതിൽ 3,849 പേർ സമ്പർക്കവിലക്കിലാണ്.