ന്യൂഡൽഹി: വിദേശ വാക്സിനുകളുടെ ഇറക്കുമതി തീരുവ ഇളവുചെയ്യുന്നതിനെക്കുറിച്ച്്് ആലോചന. മേയ് ഒന്നുമുതൽ എല്ലാവർക്കും വാക്സിൻ നൽകാനുള്ള തീരുമാനത്തിന് തുടർച്ചയായിട്ടാണ് നീക്കം. കൂടുതൽ വാക്സിനുകൾ താങ്ങാവുന്ന വിലയ്ക്ക്്് ലഭ്യമാക്കാനാണ് ശ്രമം.

റഷ്യയുടെ ‘സ്പുട്‌നിക്’ വാക്സിൻ അടുത്തമാസത്തോടെ ഇന്ത്യയിൽ ലഭിക്കും. റഷ്യൻ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞയാഴ്ചയാണ് അനുമതി നൽകിയത്. ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ എന്നിവയുടെ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.

ഇറക്കുമതി വാക്സിനുകൾക്ക് നിലവിൽ 10 ശതമാനം കസ്റ്റംസ് തീരുവയും 16.5 ശതമാനം ജി.എസ്.ടിയുമാണ് ഈടാക്കുന്നത്. അതിനാൽ ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയെക്കാളും ചെലവേറും.