പനാജി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ മത്സരിക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജെ.പി.). പാർട്ടി പിളർത്തി ബി.ജെ.പി.യിൽ ചേർന്ന രണ്ട് എം.എൽ.എ.മാരെ നിയമപരമായി നേരിടുമെന്നും അവരെ അയോഗ്യരാക്കാൻ ഗവർണറോട് ആവശ്യപ്പെടുമെന്നും എം.ജെ.പി. അധ്യക്ഷൻ ദിപക് ധവാലികർ അറിയിച്ചു.

ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബുധനാഴ്ച പുറത്താക്കിയ സുദിൻ ധവാലികർ സൗത്ത് ഗോവയിൽനിന്നും മുൻ എം.എൽ.എ. നരേഷ് സാവൽ നോർത്ത് ഗോവയിൽനിന്നും മത്സരിക്കും. മൂന്നു മണ്ഡലങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കും പാർട്ടിയുടെ സ്ഥാനാർഥികൾ മത്സരിക്കും. 2012 മുതൽ ഗോവയിൽ ബി.ജെ.പി.യുമായി സഖ്യത്തിലുള്ള പാർട്ടിയാണ് എം.ജെ.പി.

Content Highlights: 2019 Loksabha Elections Goa