ന്യൂഡൽഹി: കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രഭാവർമയുടെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ലമെന്റ് ഓഫ് ദ ഡസ്‌കി ലോർഡ് (ശ്യാമമാധവം), ആങ്ക്‌ലെറ്റ് ഓഫ് ഫയർ (കനൽച്ചിലമ്പ്) എന്നീ പുസ്തകങ്ങൾ സാഹിത്യ അക്കാദമി അധ്യക്ഷൻ ഡോ. ചന്ദ്രശേഖര കമ്പാർ, മുതിർന്ന മാധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. ശ്രീനിവാസ റാവു, ഇൻഡസ് പബ്ലിഷേഴ്‌സിന്റെ പബ്ലിഷിങ് മേധാവി ഗൗരീശങ്കർ നടേശൻ, പ്രഭാവർമ എന്നിവർ പ്രസംഗിച്ചു. ശ്യാമമാധവം അനിതാ മാധവനും കനൽച്ചിലങ്ക കെ.എം. അജീർ കുട്ടിയുമാണ് പരിഭാഷപ്പെടുത്തിയത്.