ന്യൂഡൽഹി: കഴിഞ്ഞവർഷം റോഡപകടങ്ങളിൽ രാജ്യത്തു മരിച്ചത് 1.20 ലക്ഷം പേർ. പ്രതിദിനം ശരാശരി 328 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ‘ക്രൈം ഇന്ത്യ’ റിപ്പോർട്ടിലെ കണക്കാണിത്. മൂന്നുവർഷത്തിനിടെ 3.92 ലക്ഷം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്.

സമൂഹത്തിന്റെ വിവിധ തുറകളിലുണ്ടാകുന്ന അവഗണനയാണ് മരണങ്ങൾക്കു കാരണമെന്നും റിപ്പോർട്ട് പറയുന്നു. മെഡിക്കൽ അധികൃതരുടെ അവഗണനമൂലമാണ് കഴിഞ്ഞവർഷം 133 പേർ മരിച്ചത്. 2019-ൽ ഇത് 201-ഉം 2018-ൽ 218-ഉം ആയിരുന്നു.

പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുള്ള അവഗണന 2020-ൽ 51 പേരുടെ മരണത്തിനിടയാക്കി. 2019-ൽ ഇത് 147-ഉം തൊട്ടുമുമ്പത്തെ വർഷം 40-ഉം ആയിരുന്നു. മറ്റുതരത്തിലുള്ള ഉപേക്ഷമൂലം 2020-ൽ 6,367 പേർ മരിച്ചു. 2019-ൽ ഇത് 7,912-ഉം 2018-ൽ 8,687-മായിരുന്നു.

കഴിഞ്ഞവർഷം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെടുത്ത കേസുകളുടെ എണ്ണം കൂടി.

മൂന്നുവർഷം; 3.92 ലക്ഷം മരണം

വർഷം അപകടങ്ങൾ മരണം (ലക്ഷത്തിൽ) ഗുരുതരമായി പരിക്കേറ്റവർ

2020 41,196 1.20 85,920

2019 47,504 1.36 1.12 ലക്ഷം

2018 47,028 1.35 1.08 ലക്ഷം

തീവണ്ടി അപകട മരണങ്ങൾ

വർഷം മരണം

2020 52

2019 55

2018 35