ന്യൂഡൽഹി: സി.പി.എം. ത്രിപുര സംസ്ഥാനസെക്രട്ടറിയായി മുൻ എം.പി. ജിതേന്ദ്ര ചൗധരിയെ (63) തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഗൗതം ദാസ് കോവിഡ് ബാധിച്ചു മരിച്ച ഒഴിവിലാണ് ഈ നിയമനം.

അഖിലേന്ത്യാ കിസാൻസഭ ജോയന്റ് സെക്രട്ടറി, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് ദേശീയ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് ചൗധരി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. 1993-ൽ മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം ദശരഥ് ദേബിന്റെയും മണിക് സർക്കാരിന്റെയും മന്ത്രിസഭകളിൽ അംഗമായിരുന്നു.