അയോധ്യ: ഇരുപത്തിയെട്ടു വർഷംമുന്പ് കോളേജ് പ്രവേശനത്തിനായി വ്യാജ മാർക്ക്‌ലിസ്റ്റ് നൽകിയ കേസിൽ ഉത്തർപ്രദേശിലെ ബി.ജെ.പി. എം.എൽ.എ.ക്ക് കോടതി അഞ്ചുവർഷം തടവ് വിധിച്ചു. അയോധ്യയിലെ ഗോസായ്ഗഞ്ചിൽനിന്നുള്ള എം.എൽ.എ. ഇന്ദ്രപ്രതാപ് തിവാരിക്കാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

വിധി കേൾക്കാൻ കോടതിയിലുണ്ടായിരുന്ന തിവാരിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്കയച്ചു. 8000 രൂപ പിഴയും ചുമത്തി.

രാമജന്മഭൂമി പോലീസ് സ്റ്റേഷനിൽ 1992-ലാണ് കേസ് രജിസ്റ്റർചെയ്തത്. അയോധ്യയിലെ സാകേത് ഡിഗ്രി കോളേജിലെ പ്രിൻസിപ്പലായിരുന്ന യദുവൻഷ് റാം ത്രിപാഠിയാണ് തിവാരിയുടെ പേരിൽ കേസ് ഫയൽ ചെയ്തത്. പ്രവേശനം ലഭിക്കാൻ തിവാരി വ്യാജ മാർക്ക്ഷീറ്റ് ഉപയോഗിച്ചുവെന്ന് അദ്ദേഹം കണ്ടെത്തി പോലീസിന് പരാതിനൽകുകയായിരുന്നു.