മാൽദ: പശ്ചിമബംഗാളിലെ മാൽഡയിൽ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സുജാപുരിലെ ഫാക്ടറിയിൽ രാവിലെ 11.30-നാണ് അപകടമുണ്ടായത്. സാങ്കേതികത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപവീതവും പ്രഖ്യാപിച്ചു.