ഹരിദ്വാർ: ഹരിദ്വാറിൽ ഗംഗാ ദസറയുടെ ഭാഗമായി ഞായറാഴ്ച നടത്താനിരുന്ന പുണ്യസ്നാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയതായി പോലീസ് അറിയിച്ചു. ഹരിദ്വാറിലെ മതസ്ഥാപനങ്ങൾ, ഗംഗാസഭയിലെ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഗംഗാ ദസറ പ്രതീകാത്മകമായി ആഘോഷിക്കാൻ തീരുമാനിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് കമലേഷ് ഉപാധ്യായ അറിയിച്ചു.

ഗംഗാ ദസറദിനം ഗംഗയിൽ മുങ്ങിയാൽ പാപങ്ങളിൽനിന്ന്‌ മോചനം ലഭിക്കുമെന്നും രോഗങ്ങൾ ഭേദമാകുമെന്നുമാണ് വിശ്വാസം.