ന്യൂഡൽഹി: രാജ്യത്ത് സ്ഥാപിക്കുന്ന 35 ലോജിസ്റ്റിക് പാർക്കുകളിലൊന്ന് കൊച്ചിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശകലനങ്ങൾ പുരോഗമിക്കുന്നതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ജോൺ ബ്രിട്ടാസിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.

കേരളത്തിൽ 731 കിലോമീറ്റർ ദേശീയപാതയുമായി ബന്ധപ്പെട്ട 32 പ്രവൃത്തികൾ പുരോഗമിക്കുന്നതായും മറ്റൊരു ചോദ്യത്തിന്‌ മറുപടിയായി മന്ത്രി അറിയിച്ചു. കരാറനുസരിച്ച് പണി നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.