ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 25,152 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ സർക്കാർ കണക്കിൽ രോഗബാധിതരുടെ എണ്ണം 1,00,04,599 ആയി. 347 പേർ മരിച്ചു. 95,50,712 പേരുടെ രോഗം ഭേദമായി. നിലവിൽ 308751 പേരാണ് ചികിത്സയിലുള്ളത്.

34 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ കൂടുതലാണ്. പുതുതായി രോഗം ഭേദമായവരിൽ 74.97 ശതമാനവും പത്തു സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ( 5456) പശ്ചിമബംഗാളും( 2239) മഹാരാഷ്ട്ര( 1960 )യുമാണ് തൊട്ടുപിന്നിൽ.