ന്യൂഡൽഹി: അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇതോടെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യമാറി. രാജ്യത്ത് 14,5136 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 3,13,588 പേരുടെ ജീവൻ നഷ്ടപ്പെട്ടു. രോഗമുക്തിനിരക്കിൽ ആഗോളതലത്തിൽ രാജ്യം മുന്നിലാണ്. 325 ദിവസത്തിനുള്ളിലാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലെത്തിയത്. ലോകത്ത് ആകെ 7.5 കോടി ജനങ്ങൾക്കാണ് രോഗം ബാധിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്

യു.എസ്., ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, യു.കെ, ഇറ്റലി