ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിക്ക് സി.പി.ഐ. ആറിന നിർദേശങ്ങൾ സമർപ്പിച്ചു .

എല്ലാ പ്രായത്തിലുമുള്ളവർക്ക് വാക്സിൻ നൽകുക, ഇതിനായി വാക്സിൻ നിർമാണം കൂട്ടുകയും അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുക, പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പരിശോധന, പിന്തുടരൽ, ശുശ്രൂഷ എന്നിവ വർധിപ്പിക്കുക, ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്കെല്ലാം റേഷനും തൊഴിൽ നഷ്ടപ്പെട്ടവരുൾപ്പെടെയുള്ളവർക്ക് നേരിട്ട് പണവും നൽകുക, കോവിഡ് കണക്കുകളിൽ സുതാര്യത ഉറപ്പാക്കുക, സംസ്ഥാനങ്ങളുമായി യോജിച്ച് ആവശ്യമായ സംവിധാനങ്ങൾ നൽകി കോവിഡ് നേരിടുക തുടങ്ങിയ ആവശ്യങ്ങൾ രാജ്യസഭയിലെ സി.പി.ഐ. നേതാവ് ബിനോയ് വിശ്വം കത്തിൽ മുന്നോട്ടുവെച്ചു.