ന്യൂഡൽഹി: മുൻപ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് അദ്ദേഹത്തെ എയിംസിലെ ട്രോമ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.

കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷൻ കൂട്ടുന്നതുൾപ്പെടെയുള്ള അഞ്ചു നിർദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൻമോഹൻസിങ് കഴിഞ്ഞദിവസം അയച്ചിരുന്നു. മൻമോഹൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസിച്ചു. ദുർഘട സമയത്ത് ഇന്ത്യയ്ക്ക് അങ്ങയുടെ മാർഗനിർദേശവും ഉപദേശവും ആവശ്യമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.