ചെന്നൈ: വിമാനത്തിൽ മുഖാവരണം ധരിക്കാത്ത മലയാളി യാത്രക്കാരനെ താക്കീത് ചെയ്ത് വിട്ടയച്ചു. കണ്ണൂരിൽനിന്ന്‌ ചെന്നൈയിലേക്ക്‌ ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത കണ്ണൂർ സ്വദേശിയെയാണ് പോലീസ് താക്കീതുചെയ്തത്.

വിമാനജീവനക്കാരന്റെ പരാതിയിൽ ചെന്നൈ വിമാനത്താവളം പോലീസ് യാത്രക്കാരനെ ചോദ്യംചെയ്തു. ഒടുവിൽ താക്കീത് ചെയ്ത്‌ വിട്ടയക്കുകയായിരുന്നു. യാത്രയിലുടനീളം യാത്രക്കാരനോട് മുഖാവരണം ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ലെന്ന് വിമാനത്തിലെ ജീവനക്കാർ പറഞ്ഞു. മറ്റുവിമാനയാത്രക്കാരോട് തർക്കിക്കുകയുംചെയ്തു.