ചെന്നൈ: നെഞ്ചുവേദനയെത്തുടർന്ന് ചികിത്സ തേടിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു. ഞായറാഴ്ച ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുരളീധരനെ ആൻജിയോപ്ലാസ്റ്റിക്ക്‌ വിധേയനാക്കിയിരുന്നു. ഹൃദയധമനിയിലെ തടസ്സം നീക്കി സ്റ്റെന്റിട്ടെന്നും ചികിത്സ വിജയകരമായിരുന്നെന്നും ആശുപത്രിയധികൃതർ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആശുപത്രി വിടുകയായിരുന്നു.

സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എൽ. ടീമായ സൺറൈസേഴ്‌സിന്റെ ബൗളിങ് പരിശീലകനായ മുരളീധരൻ ഐ.പി.എലുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയത്. ആരോഗ്യനില തൃപ്തികരമായതിനാൽ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ടീമിനൊപ്പം ചേരാം.