ന്യൂഡൽഹി: സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് എഴുത്തുകാരി ഡോ. എം. ലീലാവതിക്ക്. ഡോ. ചന്ദ്രശേഖര കമ്പാർ രചിച്ച ‘ശിഖരസൂര്യ’ എന്ന കന്നഡ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുധാകരൻ രാമന്തളിക്കാണ് പരിഭാഷാപുരസ്കാരം. ‘ശിഖരസൂര്യൻ’ എന്നപേരിൽ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.